ആലപ്പുഴ: ഹനുമാൻ പർവതമെടുത്തതു പോലെ ശബരിമലയെടുത്ത് അമ്മാനമാടുമെന്നു പറഞ്ഞവർക്ക് ഇറങ്ങിപ്പോരേണ്ടിവന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇറങ്ങേണ്ടിവന്നവർ നാട്ടിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുണ്ട്. പക്ഷേ, നാട് അംഗീകരിക്കില്ല. കുഴപ്പക്കാർക്കു ശബരിമലയിലെക്കാൾ ക്ഷീണമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമല പിടിച്ചടക്കാൻ പറ്റില്ല. അവിടെ ദേവസ്വം ബോർഡ് ഭരിക്കും. നിങ്ങൾക്കിടയിലെ തർക്കം ജനങ്ങളുടെ പിടലിക്കിടരുത്. കലാപശ്രമം സമൂഹം അംഗീകരിക്കില്ല. അവർ വിശ്വാസികളെ ഇളക്കിവിടാൻ നോക്കി. വിശ്വാസികൾക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നു സർക്കാർ ആവർത്തിക്കുന്നതായും അദ്ദേഹം പറയുകയുണ്ടായി.
ശബരിമലയിൽ മൗലികാവകാശമാണു പ്രശ്നം. നിങ്ങൾക്കു മൗലികാവകാശമില്ല, കുറച്ചു കഴിയട്ടെ, അവകാശം തരാമോ എന്നു നോക്കട്ടെ എന്നു പറയാനാകുമോ. തന്ത്രിക്കും രാജകുടുംബത്തിനുമുണ്ടായിരുന്ന വ്യത്യസ്ത അഭിപ്രായം അവരെ വിളിച്ചു സംസാരിച്ചപ്പോൾ മാറിയെന്നാണ് എന്റെ ധാരണ. നേരത്തേ ഒരു യോഗത്തിൽ അവർ പങ്കെടുത്തില്ല. അന്നത്തെ അവസ്ഥ കാരണമാകാം. ചില ദുർബോധനങ്ങളും ഉണ്ടായിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments