Latest NewsIndia

ഭീകരവാദത്തിനെതിരെ പോരാടാൻ പാകിസ്ഥാന് ഇന്ത്യയുടെ സഹായം തേടാമെന്ന് രാജ്‌നാഥ് സിംഗ്

ജയ്‌പൂർ: ഭീകരവാദത്തെ ഒറ്റയ്ക്കു കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ പാകിസ്ഥാന് ഇന്ത്യയുടെ സഹായം തേടാമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഭീകരവാദം പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്നതാണെന്ന കാര്യത്തിൽ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല. എന്നാൽ അഫ്ഗാനിസ്ഥാനിൽ‌ യുഎസ് സഹായത്തോടെയാണ് ഭീകരവാദത്തിനും താലിബാനും എതിരായ പോരാട്ടം നടക്കുന്നത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് സമാനമായ രീതിയിൽ ഇന്ത്യയുടെ സഹായം തേടാമെന്ന് അദ്ദേഹം പറയുകയുണ്ടായി.

നരേന്ദ്രമോദിയുടെ കീഴിലുള്ള എൻഡിഎ സർക്കാരിന്റെ നാലു വർഷക്കാലയളവില്‍ ഇന്ത്യയിൽ പ്രധാനപ്പെട്ട ഒരു ഭീകരാക്രമണ സംഭവം പോലും ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ അതിർത്തികളെല്ലാം സുരക്ഷിതമാണ്. വരും വർഷങ്ങളോടെ നക്സലിസം രാജ്യത്തുനിന്നു തന്നെ ഇല്ലാതാകും. നക്സലുകളെ രാജ്യത്തെ 90 ജില്ലകളിൽനിന്ന് 8–9 ജില്ലകളിലേക്കു മാത്രമായി ചുരുക്കാൻ സാധിച്ചിട്ടുണ്ട്. അടുത്ത കുറച്ചുവർഷത്തിനുള്ളിൽതന്നെ ഇവരെ പൂർണമായും ഇല്ലാതാക്കുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button