കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളിയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി ജയ്സിംഗ് യാദവിനെയാണ് (35) കോഴിക്കോട് വളയനാട് മാങ്കാവ് റോഡിലെ കുഴിക്കണ്ടത്ത് പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപിച്ചുണ്ടായ കലഹത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്.
പ്രിന്റിംഗ് പ്രസിലെ തൊഴിലാളിയാണ് ഭരത്. ഇയാളെ കാണാനായി സഹോദരനായ ജിതേന്ദ്രനും ഭരതിന്റെ ഭാര്യാ സഹോദരനായ ജയ്സിംഗ് യാദവും എത്തിയിരുന്നു. മൂവരും രാത്രിയില്‍ സംസാരിച്ചിരിക്കുകയും തുടര്‍ന്ന് മദ്യപിക്കുകയും തുടര്‍ന്ന് മൂവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയായിരുന്നു എന്നും പൊലീസ് പറയുന്നു. കൊലപാതകത്തെ തുടര്‍ന്ന് ജയ്സിംഗ് യാദവിന്റെ ബന്ധു ഭരതിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments