കേരളത്തില്‍ പ്രളയം നാശം വിതച്ചപ്പോള്‍ തങ്ങള്‍ പ്രളയ ദുരിതാശ്വാസത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി നാവികസേന. വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്‌ളയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുരിതാശ്വാസ പ്രവര്‍ത്തനം തങ്ങളുടെ ഉത്തരവാദിത്തമാണെന്നും നാവികസേന ചൂണ്ടിക്കാട്ടി. പ്രളയ ദുരിതാശ്വാസത്തില്‍ പ്രവര്‍ത്തിച്ചതിന് ആര്‍ക്കും ഒരു ബില്ലും കൊടുത്തിട്ടില്ലെന്നും വൈസ് അഡ്മിറല്‍ പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനമെന്ന് തങ്ങളുടെ പരിശീലനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നാവികസേനയും കേന്ദ്ര സര്‍ക്കാരും പണം ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്.. കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമേ രക്ഷാദൌത്യത്തിലേര്‍പ്പെട്ട വിമാനങ്ങള്‍ക്ക് കൂടി പണം നല്‍കേണ്ട അവസ്ഥയുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതോടെ സോഷ്യൽ മീഡിയയിൽ സിപിഎം അനുകൂലികളുടെ വ്യാപക പ്രചാരണവും ഉണ്ടായി.
വ്യോമസേനയ്ക്ക് നല്‍കേണ്ട തുക എത്രയെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞില്ലെങ്കിലും 25 കോടിയുടെ ബില്ലാണ് വ്യോമസേന നല്‍കിയതെന്ന് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും അറിയിക്കുകയായിരുന്നു. ഇത് മൂലം കേന്ദ്രം നല്‍കിയ ദുരിതാശ്വാസ ഫണ്ട് പോരാതെ വരുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.
നേരത്തെ കേന്ദ്ര ഫണ്ടിന്റെ പേരിലും വ്യാപകമായി കേന്ദ്രസർക്കാരിനെതിരെ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഫേസ്‌ബുക്ക് പേജിൽ വരെ സഹായം അഭ്യർത്ഥിച്ച മലയാളികളുടെ കമന്റ് വൈറൽ ആയിരുന്നു.
Post Your Comments