KeralaLatest News

മാധ്യമവിലക്ക് : മുഖ്യമന്തിയുടെ നിലപാട്

തിരുവനന്തപുരം:  മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാരില്‍നിന്ന് വിവരങ്ങള്‍ അറിയുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കിയിട്ടില്ല. വിവരങ്ങള്‍ കൃത്യമായി നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. ഔദ്യോഗിക പരിപാടികളില്‍ അക്രഡിറ്റേഷന്‍, എന്‍ട്രിപാസ്സ് ഉള്ള എല്ലാ മാധ്യപ്രവര്‍ത്തകര്‍ക്കും പരിപാടിയയില്‍ പ്രവേശനം അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പബ്ലിക്ക് റിലേഷന്‍ വകുപ്പ് വഴി മാധ്യമപ്രവര്‍ത്തകരമായുളള ആശയവിനിമയം ഏകോപിപ്പിക്കാനും സുഗമമാക്കനുമാണ് ശ്രമിക്കുന്നത്.

മാധ്യമ വിലക്ക് സംബന്ധിയായി ഇറങ്ങിയ ഉത്തരവുകള്‍ പരിശോധിച്ച് ആശങ്കകള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമനിയന്ത്രണ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി നിയമസഭാ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. നിലവിലുള്ള സര്‍ക്കുലറിനെ കുറിച്ച്‌ ചിലര്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ഇവ പരിഗണിച്ചാണ് മാറ്റങ്ങള്‍ കൊണ്ടുവരിക. നിലവിലെ മാനദണ്ഡങ്ങള്‍ പരിശോധിച്ച് അനുയോജ്യമായ മാറ്റങ്ങള്‍ ഇത് സംബന്ധിയായി വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button