പട്ന : വിവാഹ മോചനം ആവശ്യപ്പെട്ട യുവാവിന് ജയിൽശിക്ഷ ലഭിച്ചു. വിവാഹമോചന കേസിൽ കോടതി ഉത്തരവ് തെറ്റിച്ച് വായിച്ചതിനാണ് ജഹ്നാബാദ് സ്വദേശിയായ നീരജ് കുമാറിനെ പോലീസ് ഒരു ദിവസം മുഴുവൻ ജയിലിലിട്ടത്. ഭാര്യയിൽനിന്നും വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയിലാണ് നീരജ് ഉത്തരവ് തെറ്റിച്ചുവായിച്ചത്.
കഴിഞ്ഞ മാസം 25 നാരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ഭാര്യയ്ക്ക് മാസം നൽകാനുള്ള തുക സംബന്ധിച്ച് പുറപ്പെടുവിച്ച കോടതി ഉത്തരവ് തെറ്റിവായിച്ചാണ് പോലീസ് നീരജ് കുമാറിനെ ജയിലിലടച്ചത്. ഉത്തരവിൽ വാറണ്ട് എന്നായിരുന്നു എഴുതിയിട്ടുണ്ടായിരുന്നത്. എന്നാൽ അറസ്റ്റ് വാറണ്ട് ആണെന്ന് തെറ്റ് ധരിച്ച പോലീസ് നീരജിനെ ലോക്കപ്പിൽ കിടത്തുകയായിരുന്നു.
യഥാർത്ഥത്തിൽ ഭാര്യയ്ക്ക് മാസം ഒരു നിശ്ചിത തുക നൽകുന്നതിനായി ഭർത്താവിന്റെ ആസ്തികൾ വിലയിരുത്തുന്നതിനുള്ള ഡിസ്ട്രെസ് വാറണ്ട് ആയിരുന്നു കോടതി പുറപ്പെടുവിച്ചത്. അതേസമയം ഉത്തരവ് ഇംഗ്ലീഷിൽ ആയിരുന്നെന്നും അതിൽ എവിടേയും അറസ്റ്റ് വാറണ്ട് എന്ന് എഴുതിയിട്ടില്ലെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Post Your Comments