കുട്ടികള്‍ക്ക് ഇഷ്ടമുള്ള വിഭവമാണ് ബജി. പല തരത്തിലുള്ള ബജികള്‍ കുട്ടികള്‍ക്ക് ഇഷ്ടമാണ്. കിഴങ്ങുവട ബജി വൈകുന്നേരങ്ങളില്‍ ചായക്കൊപ്പം ചെറുകടിയായി കഴിക്കാവുന്ന ഒന്നാണ്. പൊതുവേ ഇത് ആരം വീട്ടില്‍ ട്രൈ ചെയ്തിട്ടുണ്ടാകില്ല. വളരെ എളുപ്പത്തില്‍ കുറഞ്ഞ സമയംകൊണ്ട് കിഴങ്ങുവട ബജി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
ഉരുളക്കിഴങ്ങ് വലുത് – രണ്ടെണ്ണം
സവാള ഇടത്തരം – രണ്ടെണ്ണം
കടലമാവ് – രണ്ടു ടേബിള്‍ സ്പൂണ്‍
ഗരം മസാല – ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് പൊടിയായി അരിഞ്ഞത് – നാലെണ്ണം
മുളകുപൊടി – എരിവിനനുസരിച്ച്
വേപ്പില – ആവശ്യത്തിന്.
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു ചുരണ്ടിയെടുത്ത ശേഷം കൈ കൊണ്ടു നന്നായി പിഴിഞ്ഞ് വെള്ളം കളയണം. സവാള കനം കുറച്ച് അരിഞ്ഞെടുത്തു പാകത്തിന് ഉപ്പു ചേര്‍ത്തു ഞരടി പിഴിയുക. വെള്ളം കളയേണ്ടതില്ല. ഇതിലേക്ക് ഉരുളക്കിഴങ്ങ്, പച്ചമുളക്, വേപ്പില, മുളകുപൊടി, ഗരംമസാല, കടലമാവ് ഇവ ചേര്‍ത്തു നല്ലവണ്ണം യോജിപ്പിക്കുക. മിശ്രിതം ഉരുട്ടിയെടു ക്കാന്‍ പറ്റുന്ന പാകത്തിനുള്ള കടലമാവു ചേര്‍ത്താല്‍ മതി യാകും. ശേഷം കുറേശ്ശെ എടുത്തു വിരലുകള്‍ കൊണ്ടു പരത്തി നല്ലവണ്ണം ചൂടായ എണ്ണയില്‍ ഗോള്‍ഡണ്‍ ബ്രൗണ്‍ നിറത്തില്‍ വറുത്തു കോരാം.
Post Your Comments