
ബംഗളൂരു: ലൈംഗിക പീഡന കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിലായി. അഞ്ച് വര്‍ഷത്തിനിടെ ഇരുപതിലധികം ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മാധ്യമ പ്രവര്‍ത്തകനാണ് അറസ്റ്റിലായത്. പ്രമുഖ കന്നഡ പത്രത്തിന്റെ പ്രാദേശിക ലേഖകനായ ചന്ദ്ര കെ ഹെമ്മാദിയാണ് അറസ്റ്റിലായത്. 2013 മുതലുളള കാലത്ത് 21 കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. ഇയാള്‍ക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
കുട്ടികള്‍ക്കിടയിലെ ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ എടുക്കാനെന്ന പേരിലാണ് സ്‌കൂളൂകളിലെത്തി ഇയാള്‍ കുട്ടികളെ കണ്ടെത്തിയിരുന്നത്. മാതാപിതാക്കളുടെയും അധ്യാപകരുടെയും വിശ്വാസം ആര്‍ജിച്ച ശേഷം സഹായിക്കാനെന്ന വ്യാജേന കുട്ടികളെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു പതിവ്. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും.
Post Your Comments