Latest NewsIndiaBusiness

സാമ്പത്തിക പ്രതിസന്ധി: ജെറ്റ് എയര്‍വേയ്സില്‍ ഇനി സൗജന്യ ഭക്ഷണവുമില്ല

ന്യൂഡല്‍ഹി•സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്സ് ചെലവ് കുറയ്ക്കുന്നതിന്റെയും വരുമാനം വര്‍ധിപ്പിക്കുന്നത്തിന്റെയും ഭാഗമായി സൗജന്യ ഭക്ഷണം നല്‍കുന്നത് അവസാനിപ്പിക്കുന്നു. ജനുവരി മുതല്‍ ആഭ്യന്തര സര്‍വീസുകളിലെ  ഇക്കോണമി ഭൂരിപക്ഷം ക്ലാസ് യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നത് അവസാനിപ്പിക്കാനാണ് വിമാനക്കമ്പനിയുടെ തീരുമാനം.

അതേസമയം, യാത്രക്കാര്‍ക്ക് പണം നല്‍കി ഭക്ഷണം വാങ്ങാനുള്ള സൗകര്യം ഉണ്ടാകുമെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇക്കോണമി ക്ലാസിനെ ഏറ്റവും താഴത്തെ രണ്ട് വിഭാഗങ്ങള്‍ക്ക് സൗജന്യ മീല്‍സ് നല്‍കുന്നത് നേരത്തെ തന്നെ ജെറ്റ് എയര്‍വേയ്സ് നിര്‍ത്തിയിരുന്നു. ജനുവരി 7 മുതല്‍ ഇത് രണ്ട് വിഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണെന്ന് ജെറ്റ് എയര്‍വേയ്സ് വ്യക്തമാക്കി.

ഇന്ത്യയ്ക്കകത്തുള്ള ബിസിനസ് ക്ലാസ് യാത്രക്കാരെയും അന്താരാഷ്ട്ര സര്‍വീസുകളിലെ എല്ലാ ക്ലാസ് യാത്രക്കാരെയും പുതിയ മാറ്റം ബാധിക്കില്ല.

ബിസിനസ് സംരംഭകനായ നരേഷ് ഗോയല്‍ സ്ഥാപിച്ച 25 വയസ് പിന്നിട്ട ജെറ്റ് എയര്‍വേയ്സിന്റെ നിലനില്‍പ്പ്, കമ്പനിയുടെ 124 വിമാനങ്ങളില്‍ 100 എണ്ണവും പാട്ടത്തിന് നല്‍കിയിരിക്കുന്ന കമ്പനികളെ സംബന്ധിച്ചടുത്തോളം നിര്‍ണായകമാണ്. പുതിയ് 225 ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ക്കും ജെറ്റ് എയര്‍വേയ്സ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button