
കൊച്ചി: ശബരിമല വിഷയവും പള്ളിക്കേസുകളും കൂട്ടിക്കുഴച്ച് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്ന നിലപാട് അപലപനീയമെന്ന് യാക്കോബായ സഭ. പിറവം പള്ളി യാക്കോബായ സഭയുടെ മാത്രം കൈവശമുള്ളതാണെന്ന് ആ പള്ളിയുടെ ചരിത്രം പരിശോധിച്ചാല്‍ അറിയാം. കോതമംഗലം ചെറിയ പള്ളിയിലും പിറവം പള്ളിയിലേത് പോലെ അവകാശവാദം ഉന്നയിച്ച് ഓര്‍ത്തഡോക്‌സ് സഭ മുന്നോട്ടുവന്നിട്ടുണ്ട്. സഭാപ്രശ്‌നം രമ്യമായി ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കാന്‍ വേണ്ടിയുള്ള നീക്കമാണിത്. സര്‍ക്കാരിന്റെ ശ്രമം കണക്കിലെടുത്ത് മാര്‍ച്ച് മാസം വരെ സുപ്രീംകോടതി സമയം അനുവദിച്ചിട്ടുണ്ടെന്ന് സഭാ വക്താവ് ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് വ്യക്തമാക്കി.
Post Your Comments