തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് വൈകിട്ട് ആരംഭിച്ചു. ഓണ്‍ലൈനായും നേരിട്ടും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടാഗോര്‍ തിയേറ്ററിലെ പ്രത്യേക പവലിയനില്‍ നിന്നും പാസുകള്‍ കൈപ്പറ്റാം. രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് പാസ് വിതരണം.
ആദ്യദിവസം തന്നെ ആയിരക്കണക്കിന് ഡെലിഗേറ്റുകളാണ് പാസ് വാങ്ങാനായി എത്തിയത്. രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഓഫീസും ഡെലിഗേറ്റ് സെല്ലും ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തനം തുടങ്ങി. ടാഗോര്‍ തിയേറ്ററില്‍ നേരിട്ടും https://registration.iffk.in ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം.
ഒഴിവുള്ള ഡെലിഗേറ്റ് പാസ്സുകള്‍ക്കായുള്ള രജിസ്ട്രേഷന്‍ ഡിസംബര്‍ ഏഴ് വരെ തുടരുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. ഡെലിഗേറ്റായ മോളി തോമസിന് സംവിധായകന്‍ ടി.വി ചന്ദ്രന്‍ ആദ്യ പാസ് നല്‍കിയാണ് പാസ് വിതരണം ആരംഭിച്ചത്. വൈകിട്ട് മൂന്നിന് ടാഗോര്‍ തീയേറ്ററില്‍ മന്ത്രി എ.കെ.ബാലനാണ് പാസ് വിതരണം ഉദ്ഘാടനം ചെയ്തത്.
Post Your Comments