CinemaLatest News

2,000 രൂപ എടുക്കാനില്ലത്തവര്‍ വിഷമിക്കണ്ട: ചലച്ചിത്രമേള കാണാന്‍ ത്രിദിന പാസ്

തിരുവനന്തപുരം•രാജ്യാന്തര ചലച്ചിത്ര മേള കാണാന്‍ ഇതാദ്യമായി ത്രിദിന പാസ് സമ്പ്രദായം ഏര്‍പ്പെടുത്തി. മുഴുവന്‍ ദിവസവും മേളയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 1000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.

ഡിസംബര്‍ 4ന് രാവിലെ 11 മുതല്‍ ത്രിദിന പാസിനായി അപേക്ഷിക്കാം. https://registration.iffk.in/ എന്ന വെബ്‌സൈറ്റിലും ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്ലിലും രജിസ്‌ട്രേഷന്‍ നടത്താം. ഡിസംബര്‍ ഏഴ് മുതല്‍ ഒന്‍പത് വരെയും 10 മുതല്‍ 12 വരെയും മേള ആസ്വദിക്കുന്നതിന് ത്രിദിന പാസ് സൗകര്യം പ്രയോജനപ്പെടുത്താം. ത്രിദിന പാസ് എടുക്കുന്നവര്‍ക്ക് റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതല്ലെന്നും അക്കാദമി സെക്രട്ടറി അറിയിച്ചു.

ഡെലിഗേറ്റ് പാസുകള്‍ ടാഗോര്‍ തിയേറ്ററില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ഏഴ് വരെ വിതരണം ചെയ്യും. പ്രത്യേക കൗണ്ടറില്‍ 2000 രൂപ അടച്ച് മുഴുവന്‍ സമയം ചലച്ചിത്രമേള ആസ്വദിക്കാന്‍ സ്‌പോട്ട് രജിസ്‌ട്രേഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button