
പാരീസ്: ഇന്ധനവില വര്‍ധനയ്ക്കെതിരെ മഞ്ഞക്കുപ്പായക്കാര്‍ നടത്തുന്ന പ്രതിഷേധം ശക്തമായതോടെ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും. രണ്ടാഴ്ച മുമ്പാരംഭിച്ച പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. ഞായറാഴ്ച ഒരാള്‍ മരിക്കുകയും 263 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 400 ലേറെ പേരെ അറസ്റ്റ് ചെയ്തു. അതേസമയം പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണ്‍ ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. അര്ജന്റീനയില്നടന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷം രാജ്യത്ത് തിരിച്ചെത്തിയ ഉടനാണ് മക്രോണ്‍ അടിയന്തരയോഗം വിളിച്ചത്. തുടര്‍ന്നാണ് പ്രതിഷേധം നിയന്ത്രിക്കുന്നതിനായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് പരിഗണനയിലുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് ബെഞ്ചമിന്‍ ഗ്രീവെക്സ് അറിയിച്ചത്.
Post Your Comments