ലണ്ടന്‍: യേശുവിന് വിശ്വാസികള്‍ ഇതുവരെ ചിത്രങ്ങളിലും പെയിന്റിങുകളിലും കണ്ടിട്ടുള്ള രൂപമല്ലെന്ന് ഒരു കൂട്ടം ഗവേഷകര്‍. യേശുവിന്റെ ചിത്രത്തില്‍ കാണുന്ന രൂപം ആദ്യ കാലങ്ങളില്‍ ജീവിച്ചിരിക്കുന്നവരുടെ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണെന്ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഫോറന്‍സിക് വിഭാഗം വിദഗ്ദ്ധന്‍ റിച്ചാര്‍ഡ് നീവ്. നീണ്ടു മെലിഞ്ഞ ശരീര പ്രകൃതിയും വെളുത്ത വര്‍ണവും നീളന്‍ മുടിയും വെട്ടിയൊതുക്കിയ താടിയുമുള്ള ക്രിസ്തുവിന്റെ രൂപം പ്രചരിപ്പിച്ചത് റോമാക്കാരാണെന്നും റിച്ചാര്‍ഡ് വ്യക്തമാക്കുന്നു.
പവയ രൂപത്തില്‍ നിന്നും തൂര്‍ത്തും വ്യത്യസ്തമായ രൂപവുമായാണ് ഇവര്‍ രംഗത്തെത്തിയത്. പുതിയ രൂപത്തില്‍ പറയുന്നത്, യേശുവിന് നീളം കുറവുള്ള ചുരുണ്ട മുടിയാണുള്ളത്. നീളം കുറഞ്ഞ താടിയും കണ്ണുകള്‍ക്ക് ഇരുണ്ട നിറമാണെന്നും റിച്ചാര്‍ഡ് വ്യക്തമാക്കുന്നു. പുരാവസ്തു ഗവേഷകരുടെ സഹായത്തോടെ ഫൊറന്‍സിക് ഇന്റര്‍പോളജി ഉപയോഗിച്ചിട്ടാണ് യേശുവിന്റെ യഥാര്‍ത്ഥ രൂപം തയ്യാറാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഈ രൂപം തയ്യാറാക്കുന്നതിന് ബൈബിളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
Post Your Comments