Beauty & Style

വെളുക്കാന്‍ ചില നുറുങ്ങുവിദ്യകള്‍ ഇതാ

ചര്‍മത്തിന് നിറം എല്ലാവരുടേയും ആഗ്രഹമാണ്. ചര്‍മത്തിന് വെളുപ്പു നല്‍കാന്‍ പല തരത്തിലെ വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവ പരീക്ഷിയ്ക്കുന്നതു തന്നെയാണ് ഏറ്റവും ഫലപ്രദവും സുരക്ഷിതവും. ഇല്ലാത്തവ പാര്‍ശ്വഫലങ്ങളുണ്ടാക്കും. കൃത്രിമ വഴികളെങ്കില്‍ കെമിക്കല്‍ അടക്കമുള്ള ദോഷങ്ങളും.

ചര്‍മം വെളുപ്പിയ്ക്കാന്‍ സഹായിക്കുന്ന പല അടുക്കള പ്രയോഗങ്ങളമുണ്ട്. ഇവയെ കുറിച്ചറിയൂ,

തേയില വെള്ളത്തില്‍ അല്‍പം തേന്‍

തേയില വെള്ളത്തില്‍ അല്‍പം തേന്‍

തേന്‍ ചര്‍മത്തിന് നിറം നല്‍കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിനുകളും പോഷകങ്ങളും ആന്റിഓക്സിഡന്റ് ഗുണങ്ങളുമെല്ലാം ഇതിനു സഹായിക്കുന്നു. ഇതുപോലെയാണ് തേയില വെള്ളവും. തേയില വെള്ളത്തില്‍ അല്‍പം തേന്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നത് ഏറെ നല്ലതാണ്. ഇതില്‍ അല്‍പം ഗോതമ്പുപൊടിയോ അരിപ്പൊടിയോ കലര്‍ത്താം. ഇത് അര മണിക്കൂറിന് ശേഷം കഴുകാം. ഇത് അടുപ്പിച്ച് അല്‍പ നാള്‍ ചെയ്യുന്നത് ചര്‍മത്തിനു നിറവും തിളക്കവുമെല്ലാം നല്‍കുന്ന ഒന്നാണ്.

തൈര്
ചര്‍മം വെളുക്കാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ഇതു പല തരത്തിലും ചര്‍മത്തിനു നിറം നല്‍കാന്‍ സഹായിക്കും. നല്ല പുളിച്ച തൈരില്‍ അല്‍പം മഞ്ഞള്‍പ്പൊടി കലക്കിച്ചേര്‍ത്ത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. മഞ്ഞളും ചര്‍മം വെളുക്കാന്‍ സഹായിക്കുന്ന ഒന്നാണ്.നാല് ടീസ്പൂണ്‍ ചെറുപയര്‍ പൊടി എടുക്കുക ഇതില്‍ 20 മില്ലി തൈരും ചേര്‍ക്കുക. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിനും പുരട്ടുക. ഒരു അരമണിക്കൂര്‍ കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകാം. ചെറുപയര്‍ പൊടിയും ചര്‍മത്തിന് തിളക്കവും നിറവും നല്‍കാന്‍ ഏറെ നല്ലതാണ്.

പപ്പായ, മഞ്ഞള്‍പ്പൊടി, തേന്‍

പപ്പായ, മഞ്ഞള്‍പ്പൊടി, തേന്‍
ചര്‍മത്തിനു നിറം നല്‍കാന്‍ പപ്പായ പഴുത്തതും ഏറെ നല്ലതാണ്. പപ്പായ, മഞ്ഞള്‍പ്പൊടി, തേന്‍ എന്നിവ കലര്‍ത്തി കട്ടിയില്‍ മുഖത്തിടുക. ഇതു 15 മിനിറ്റു കഴിഞ്ഞു കഴുകിക്കളയാം.ഇത് അടുപ്പിച്ച് അല്‍പ നാള്‍ ചെയ്യുന്നത് ചര്‍മത്തിനു നിറവും തിളക്കവുമെല്ലാം നല്‍കുന്ന ഒന്നാണ്.

ഓറഞ്ച് നീരും ഓറഞ്ച് തൊലിയുമെല്ലാം

ഓറഞ്ച് നീരും ഓറഞ്ച് തൊലിയുമെല്ലാം
വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച് നീരും ഓറഞ്ച് തൊലിയുമെല്ലാം ചര്‍മത്തിന് ഏറെ നിറം നല്‍കാനുള്ള വഴിയാണ്. ഓറഞ്ച് നീരില്‍ തേന്‍ ചേര്‍ത്തു പുരട്ടാം. ഇതില്‍ നാരങ്ങാനീരു പുരട്ടിയാല്‍ ഗുണം ഏറും. വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരിലോ വെള്ളത്തിലോ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button