മുംബൈ: ഹോട്ടൽ ബുക്കിങ് സൈറ്റിനെതിരെ വ്യാപക പരാതി. ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് ശൃംഖലയായ ഒയോ റൂംസിനെതിരെയാണ് മുംബൈയിലെ മലയാളി ഹോട്ടലുകളുടെ സംഘടന പരാതി നൽകിയത്.
ഒയോ റൂംസ് കരാർപ്രകാരം നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെന്നാണ് ഹോട്ടലുടമകളുടെ പരാതി. കരാർപ്രകാരമുള്ള തുകഹോട്ടലുടമകൾക്ക് നൽകുന്നില്ല, കൂടുതല്‍ തുക വാടകയുള്ള മുറികൾ കുറഞ്ഞ വിലക്ക് നൽകുന്നു എന്നീ പരാതികളാണ് ഒയോ റൂമ്സിനെതിരെ ഉയർന്നിരിക്കുന്നത്. മുൻധാരണ പ്രകാരമുള്ള തുക തരാതെ കരാറുകൾ റദ്ദാക്കുന്നുവെന്നും പരാതിയുണ്ട്.
അസോയിയേഷന്‍റെ കീഴിലുള്ള ഹോട്ടലുകൾക്ക് മാത്രം 10 കോടി രൂപയിലേറെ കുടിശ്ശിക നല്കാനുണ്ടെന്നാണ് ഒയോ റൂംസ് പറയുന്നത്. ചൂഷണത്തിനെതിരെ അഖിലേന്ത്യാ തലത്തിൽ ഹോട്ടലുകളെ സംഘടിപ്പിച്ച് കോടതിയെ സമീപിക്കാനാണ് അസോസിയേഷന്‍റെ തീരുമാനം. അസോസിയേഷന്‍ മുംബൈയിൽ മാത്രം 250 അംഗങ്ങളാണുള്ളത്.
Post Your Comments