
തിരുവനന്തപുരം: ബിജെപി എംപിമാരുടെ സംഘം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ജയിലില്‍ സന്ദര്‍ശിച്ചു. സുരേന്ദ്രനെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും, ഹിന്ദുത്വ ശക്തികളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണെന്നും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ ആരോപിച്ചു. വിവരങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് സംഘം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി സുരേന്ദ്രനെ കണ്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല ക്ഷേത്രത്തിലെ നിലവിലെ സ്ഥിതിഗതികള്‍ പഠിക്കാന്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ നിയോഗിച്ച കേന്ദ്ര സംഘം ഇന്നലെയാണ് കേരളത്തിലെത്തിയത്. തുടര്‍ന്ന് ഇവര്‍ ശബരിമല കര്‍മ്മസമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. പട്ടികജാതി മോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ വിനോദ് സോംകാര്‍, പ്രഹ്ലാദ് ജോഷി, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇരുമുടിക്കെട്ടുമായി ശബരിമല ദര്‍ശനത്തിന് പോകവെയാണ് സുരേന്ദ്രനെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
Post Your Comments