Latest NewsKerala

ബൈക്കിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു: സംഭവത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെന്നു സംശയം

തളിപ്പറമ്പ് : തളിപ്പറമ്പില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചു. ബൈക്കിലെത്തിയ സംഘമാണ് യുവാവിനെ കുത്തിയത്. കുപ്പം ചാലത്തൂര്‍ മുക്കോണം എന്ന സ്ഥലത്ത് വെച്ച് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് പെരുവടി നിതീഷ് (28)നെയാണ് അതുവഴി 3 ബൈക്കുകളില്‍ സഞ്ചരിക്കുകയായിരുന്ന മുതുകുട സ്വദേശികളായ ചെറുപ്പക്കാര്‍ വാക്ക് തര്‍ക്കത്തിനിടെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്.

വയറിന്റെ വശത്തും പുറത്തുമായി 2 കുത്തുകളേറ്റ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച നിതീഷിനെ നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോയി.
അക്രമത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പോലീസ് സംശയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button