KeralaLatest News

വനിതാമതിലിനെതിരെ വി.ടി.ബല്‍റാം എം.എല്‍.എ

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുവര്‍ഷദിനത്തില്‍ നടക്കുന്ന വനിതാമതിലിനെതിരെ വി.ടി.ബല്‍റാം എം.എല്‍.എ രംഗത്ത്. വനിതാ മതില്‍ പരിപാടിയുടെ കണ്‍വീനര്‍ വര്‍ഗീയവാദിയാണെന്ന ആരോപണമാണ് വി.ടി. ബല്‍റാം എംഎല്‍എ ഉന്നയിച്ചിരിക്കുന്നത്. ഒരു കൊടും വര്‍ഗീയവാദിയെ കണ്‍വീനറാക്കിയാണ് പിണറായി വിജയന്‍ വനിതാമതിലും ചൈനാ വന്‍മതിലുമൊക്കെ നടപ്പാക്കുന്നതെങ്കില്‍ അത് ആര്‍ക്കൊക്കെ സ്വീകാര്യത ഒരുക്കാന്‍ വേണ്ടിയാണെന്നു മനസ്സിലാക്കാന്‍ മതേതര കേരളത്തിനു കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെയൊക്കെ ഫെയ്‌സ്ബുക്ക് ഫ്രണ്ടിന്റെ ഫ്രണ്ടിന്റെ ഫ്രണ്ട് എവിടെയെങ്കിലും എന്തെങ്കിലുമൊക്കെപ്പറഞ്ഞാല്‍ അതിന്റെ പേരില്‍പ്പോലും നമ്മളെ ചോദ്യം ചെയ്തു കൊത്തിപ്പറിക്കാന്‍ ആര്‍ത്തലച്ചു വരുന്നവരാണ് കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടം. എന്നാല്‍ അവരുടെയൊക്കെ ആള്‍ദൈവമായ പിണറായി വിജയന്‍ സി.പി. സുഗതനേപ്പോലുള്ള വര്‍ഗീയ ഭ്രാന്തന്മാരെ മുന്നില്‍ നിര്‍ത്തി നാവോത്ഥാന പൊറാട്ടു നാടകം കളിക്കുമ്പോള്‍ അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ഒരെണ്ണത്തിനും നാവ് പൊങ്ങില്ല- ബല്‍റാം വിമര്‍ശിക്കുന്നു.

സി.പി. സുഗതന്റെ സമൂഹമാധ്യമങ്ങളിലെ പഴയ കുറിപ്പുകളെന്ന് അവകാശപ്പെടുന്ന ചിത്രങ്ങള്‍ സഹിതമാണ് ബല്‍റാം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നീക്കം ആര്‍ക്കൊക്കെ എതിരെയുള്ള പടപ്പുറപ്പാടാണെന്നും തിരിച്ചറിയണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button