തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതിനു പിന്നില്‍ ചില സംശയങ്ങളെന്ന് നാട്ടുകാര്‍. സിസി ടിവിയില്‍ പെടാതെ എങ്ങനെ ആക്രമി ആശ്രമത്തിലെത്തിയന്നാണ് നാട്ടുകാരുടെ സംശയം. അതേസമയം സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ കത്തിച്ച കേസിലെ പ്രതികളെ തേടിയുള്ള അന്വേഷണം പോലീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും ഒന്നും കണ്ടെത്താനാകാതെ പൊലീസ് വലയുകയാണ്.. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുന്നതായും അന്വേഷണ ഉദ്യോഗസ്ഥന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആര്. ആദിത്യ പറഞ്ഞു. ഈ സാഹചര്യത്തില്‍ ആശ്രമ അന്തേവാസികളുടെയും സ്വാമി സന്ദീപാനന്ദഗിരിയുടെയും മൊഴി വീണ്ടും രേഖപ്പെടുത്തുന്നതിനെക്കുറിച്ചും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.
സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും യാതൊരു തുമ്പും കിട്ടിയില്ല.ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സ്വാമിയും സിപിഎമ്മുകാരാണെന്ന് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും ആരോപിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ആശ്രമത്തിലെ മുന്‍ സുരക്ഷാ ജീവനക്കാരന് മോഹനനെയും മകനെയും കസ്റ്റഡിയിലെടുക്കുകയും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇരുവരും സിപിഎമ്മുകാരായിരുന്നു. ഇവര്‍ക്ക് സ്വാമിയുമായി വൈരാഗ്യമുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സുരക്ഷാ ജീവിക്കാരനെ പിരിച്ചു വിട്ടതിന്റെ അടുത്ത ദിവസമാണ് ആശ്രമത്തില്‍ തീ കത്തിയത്.
സിസിടിവിയെല്ലാം ഓഫാകുകയും ചെയ്തിരുന്നു. ഇതെല്ലാം മോഹനനില്‍ നിന്ന് അറിഞ്ഞ് പരിവാറുകാര്‍ നടത്തിയ അക്രമണമാണ് ഇതെന്നാണ് സ്വാമി പൊലീസിനോട് പറഞ്ഞത്. ആശ്രമത്തില്‍ ഉണ്ടായത് എന്തെന്നതില്‍ പൊലീസിന് കൃത്യമായ വിവരം ലഭിച്ചതായും സൂചനയുണ്ട്. എന്നാല്‍ ഈ സംശയങ്ങളുമായി അന്വേഷണം മുന്നോട്ട് പോകേണ്ടതില്ലെന്നാണ് മുകള്‍ തട്ടില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച സൂചന.
പരിസരത്തെ സിസിടിവിയില്‍ ഒന്നും പെടാതെ അക്രമി എങ്ങനെ സാളഗ്രാമം ആശ്രമത്തിലെത്തിയെന്നത് പൊലീസിനും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. ആശ്രമത്തിനു പുറകിലെ ആറ്റിലൂടെ അക്രമി നീന്തിയെത്താനുള്ള സാധ്യതയും ഉണ്ട്.
ആശ്രമത്തിന് ചുറ്റുമുള്ള രണ്ടര കിലോമീറ്റര്‍ മേഖലയിലെ സിസിടിവി. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ദൃശ്യങ്ങള്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് വിശദീകരണം. സി.സി.ടി.വി.
ദ്യശ്യങ്ങളോടൊപ്പം നാട്ടുകാരുടെ മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഫൊറന്‍സിക് പരിശോധന ഫലവും ലഭിച്ചു. ഇതിനിടെ സാളഗ്രാമത്തിന് ഹോംസ്റ്റേ രജിസ്ട്രേഷന് ഉള്ളതായും തെളിഞ്ഞു. പൊലീസിന് കിട്ടിയ സമീപവാസികളുടെ മൊഴിയും സന്ദീപാനന്ദഗിരിക്ക് എതിരായിരുന്നു. ഏറെക്കാലമായി സംഘപരിവാറിന്റെ നോട്ടപ്പുള്ളിയാണ് സന്ദീപാനന്ദഗിരി. ശബരിമല വിഷയത്തില്‍ സന്ദീപാനന്ദഗിരിയുടെ ഇടപെടലുകളാണ് അശ്രമം കത്തിക്കാന്‍ ആര്‍എസ്എസിനെ പ്രേരിപ്പിച്ചത് എന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം.
Post Your Comments