KeralaLatest News

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയ സംഭവം; മാതൃസഹോദര പുത്രന്‍ പിടിയിൽ

പത്തനംതിട്ട: വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയി 25 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ മാതൃസഹോദര പുത്രനടക്കമുള്ള ക്വട്ടേഷന്‍ സംഘം പിടിയില്‍. വെള്ളിയാഴ്ച രാത്രി 11.30 നാണ് സംഭവം. കേസ് കുടുംബ വഴക്കാണെന്ന് കരുതി ആദ്യം പോലീസ് അവഗണിച്ചുവെങ്കിലും പിന്നീട് കേസ് ഏറ്റെടുക്കുകയായിരുന്നു. മഞ്ഞനിക്കര കൊല്ലിരേത്ത് സന്തോഷ് ഷൈലജ ദമ്ബതികളുടെ മകനെയാണ് സ്വന്തം വീട്ടില്‍ നിന്ന് സംഘം തട്ടിക്കൊണ്ടു പോയത്. സന്തോഷും ഷൈലജയും രാത്രി വീട്ടില്‍ ഉണ്ടായിരുന്നില്ല. സച്ചിനും പ്രായമായ മുത്തശിയും മാത്രമാണുണ്ടായിരുന്നത്.

ഷൈലജയുടെ ചേച്ചിയുടെ മകന്‍ അവിനാഷിന്റെ നേതൃത്വത്തിലാണ് അഞ്ചംഗ ക്വട്ടേഷന്‍ സംഘം എത്തിയത്. മുത്തശിയെ അടിച്ചു താഴെയിട്ട് കഴുത്തിലുണ്ടായിരുന്ന മാല കവര്‍ന്ന സംഘം രണ്ടു വാഹനങ്ങളിലായി സച്ചിനെയും കൊണ്ട് മടങ്ങി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പത്തനംതിട്ട പോലീസില്‍ വിവരം അറിയിച്ചു. ബന്ധു തന്നെയാണ് തട്ടിക്കൊണ്ടു പോയതെന്ന്മനസിലാക്കിയ പോലീസ് ആദ്യം കുടുംബപ്രശ്‌നമാണെന്ന് കരുതിയെങ്കിലും സംഭവസ്ഥലത്തെത്തി അന്വേഷിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. സന്തോഷിന്റെ ഭാര്യ ഷൈലജയുടെ സഹോദരിയും സഹോദരനും മൈസൂരില്‍ സ്ഥിര താമസമാണ്.

സഹോദരിയുടെ മകനായ അവിനാഷ് ഇടയ്ക്കിടെ സന്തോഷിന്റെ വീട്ടില്‍ വരാറുണ്ട്. ഇയാള്‍ ഓട്ടേഡ്രൈവറായും ജോലി ചെയ്തിരുന്നു. കുറച്ച്‌ ദിവസങ്ങള്‍ക്കു മുമ്ബ് അവിനാഷ് സന്തോഷിനെ വിളിച്ച്‌ തനിക്ക് 25 ലക്ഷം രൂപ വേണെമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് എന്തിനു വേണ്ടിയാണെന്ന് സന്തോഷ് വെളിപ്പെടുത്തിയിട്ടില്ല. പണമില്ലെന്ന് പറഞ്ഞ് അവിനാഷിനെ തിരിച്ചയച്ചയച്ചെങ്കിലും കഴിഞ്ഞ ആഴ്ച ഏനാത്തെബന്ധുവിന്റെ വീട്ടില്‍ കല്യാണത്തിന് വന്ന അവിനാഷ് സന്തോഷിന്റെ വീട്ടില്‍താമസിക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ക്വട്ടേഷന്‍ സംഘം വന്ന വാഹനങ്ങളില്‍ ഒന്ന് കേരളാ രജിസ്‌ട്രേഷനും മറ്റൊന്ന് കര്‍ണാടക രജിസ്‌ട്രേഷനുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളാ രജിസ്‌ട്രേഷന്‍ വണ്ടി ഏനാത്ത് നിന്ന് കണ്ടെത്തിയതോടെ കര്‍ണാടക രജിസ്‌ട്രേഷന്‍ വണ്ടിയിലാണ് ക്വട്ടേഷന്‍ സംഘം കടന്നത് എന്ന് പോലീസ് ഉറപ്പിച്ചു. അവിനാഷ് സന്തോഷിനെ വിളിച്ച്‌ പണം ചോദിച്ച മൊബൈല്‍ നമ്ബര്‍ പരിശോധിച്ചപ്പോള്‍ അത് ഉപയോഗത്തിലില്ലെന്ന് മനസിലായി.

ക്വട്ടേഷന്‍ സംഘത്തിലുള്ളവര്‍ അവസാനം വിളിച്ച ഒരു നമ്ബര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷിച്ചപ്പോള്‍ ഇത് കൂത്താട്ടുകുളംപെരുമ്ബാവൂര്‍ റൂട്ടിലാണുള്ളതെന്ന് മനസിലായി. പുലര്‍ച്ചെ 3ന് പെരുമ്ബാവൂര്‍ പോലീസ് ക്വട്ടേഷന്‍ സംഘത്തെ പിടികൂടി പത്തനംതിട്ട പോലീസിന് കൈമാറുകയായിരുന്നു. വാഹനത്തിനുള്ളില്‍ വച്ച്‌ വിദ്യാര്‍ത്ഥിയെ സംഘം അതിക്രൂരമായി മര്‍ദിച്ചിട്ടുണ്ട്. വടിവാളടക്കമുള്ള മാരകായുധങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെത്തി. പോലീസിന്റെ സമയോചിത ഇടപെടല്‍ ഒഴിവാക്കിയത് കോട്ടയത്തെ കെവിന്‍ മോഡല്‍ കൊലപാതകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button