Latest NewsInternational

വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം: അധ്യാപിക പിടിയില്‍; അധ്യാപികയെ ഭര്‍ത്താവും ഉപേക്ഷിച്ചു

ബ്രിഡ്ജ്പോര്‍ട്ട്‌• 18 കാരനായ സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക വിചാരണ നേരിടുന്നു. അമേരിക്കയിലെ കണക്ടികട്ടില്‍ നിന്നുള്ള ലോറ കാല്ലഡിയോ റോമോസ് എന്ന 32 കാരിയായ അധ്യാപികയാണ് പിടിയിലായത്. ഈ അധ്യാപികയുടെ പീഡനത്തിന് ഇരയാകുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥിയാണ് 18 കാരന്‍. 2017 ആദ്യം നാല് മാസത്തോളമാണ് അധ്യാപിക വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത്.


അധ്യാപികയ്ക്ക് പരമാവധി അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ നല്‍കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് സുപ്രീംകോടതി ജഡ്ജി റോബര്‍ട്ട് ഡവ്‌ലിന്‍ പറഞ്ഞതായി കണക്ടികട്ട് പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രിഡ്ജ്പോര്‍ട്ടിലെ സെന്‍ട്രല്‍ ഹൈസ്കൂളില്‍ അധ്യാപികയായിരുന്ന ലോറ, 2016 ഡിസംബര്‍-2017 ഏപ്രില്‍ കാലയളവില്‍ അധ്യാപികയുമായി ലൈംഗികവേഴ്ച നടത്തിയെന്ന ഒരു വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ജോലി രാജിവച്ചിരുന്നു.

ഒരു റെസ്റ്റോറന്റിന്റെ ഇലക്ട്രിക്കല്‍ റൂം, അധ്യാപികയുടെ കാര്‍ എന്നിവിടങ്ങളില്‍ വച്ച് സെക്സില്‍ ഏര്‍പ്പെട്ടതായി 18 കാരന്‍ പോലീസിനോട് വെളിപ്പെടുത്തി. തന്റെ ഭര്‍ത്താവിന് താനുമായി സെക്സില്‍ ഏര്‍പ്പെടാന്‍ താല്പര്യമില്ലെന്ന് റോമോസ് പറഞ്ഞതായും വിദ്യാര്‍ത്ഥി പറഞ്ഞു.


പിന്നീട് താന്‍ ഇന്നുവരെ ഏര്‍പ്പെട്ടത്തില്‍ വച്ച് ഏറ്റവും മികച്ച ലൈംഗിക ബന്ധമായിരുന്നു ഇതെന്ന് പറഞ്ഞ് അധ്യാപിക ടെക്സ്റ്റ് മെസേജ് അയച്ചതായും വിദ്യാര്‍ത്ഥി പറഞ്ഞു.

അധ്യാപികയില്‍ നിന്നും ഭര്‍ത്താവ് ഈ വര്‍ഷമാദ്യം വിവാഹ മോചനം നേടിയിരുന്നു.

ലോറ റോമോസ് തന്നെക്കൂടാതെ മൂന്ന് നാല് വിദ്യാര്‍ത്ഥികളുമായും ബന്ധം പുലര്‍ത്തിയിരുന്നതായി വിദ്യാര്‍ത്ഥി പറയുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിയ്ക്ക് അവരുടെ പേരുകള്‍ ഓര്‍മയില്ല.

റോമോസ് ഇപ്പോള്‍ ജാമ്യത്തിലാണ്. ശിക്ഷ പരമാവധി ലഘൂകരിക്കാനുള്ള ശ്രമത്തിലാണ് ഇവരുടെ അഭിഭാഷകന്‍. കേസില്‍ ജനുവരിയില്‍ കോടതി ശിക്ഷ വിധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button