കൊച്ചി: ശബരിമലയിലെ സ്ഥിതിഗതികളെക്കുറിച്ച് പഠിക്കാൻ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച നാലംഗ സമിതി കേരളത്തിലെത്തി. പ്രക്ഷോഭത്തിനിടെ ഭക്തര്‍ക്കുനേരേ നടന്ന അതിക്രമങ്ങളും പ്രവര്‍ത്തകര്‍ക്ക് നേരേയുണ്ടായ അറസ്റ്റും അന്വേഷിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി സരോജ പാണ്ഡെ, എം.പി. മാരായ പ്രഹ്ലാദ് ജോഷി, നളിന്‍ കുമാര്‍ കട്ടീല്‍, വിനോദ് സോംകാര്‍ എന്നിവരാണ് സമിതിയിലുള്ളത്. രാവിലെ ബിജെപി കോര്‍ കമ്മറ്റി അംഗങ്ങള്‍, ശബരിമല കര്‍മ്മ സമിതി എന്നിവരുമായി ചര്‍ച്ച നടത്തുന്ന സംഘം ഉച്ചയ്ക്ക് ഗവർണറെ കാണും. പിന്നീട് ശബരിമല തന്ത്രി, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരെയും കാണും.
Post Your Comments