പാരീസ്: ഫ്രാന്‍സില്‍ ഇന്ധന വിലവര്‍ധനയ്ക്കെതിരായ പ്രതിഷേധം കനക്കുന്നതിനിടെയാണു സര്‍ക്കാര്‍ പ്രതിഷേധം അടിച്ചമര്‍ത്താന്‍ സാധ്യത തെരയുന്നത്. സമരം സമാധാനപരമാക്കി ചര്‍ച്ചയ്ക്കു വരാന്‍ സര്‍ക്കാര്‍ വക്താവ് പ്രതിഷേധക്കാരോട് അഭ്യര്‍ഥിച്ചു. ,അതേസമയം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
സെന്‍ട്രല്‍ പാരീസില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. ശനിയാഴ്ച മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാര്‍ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും തീവച്ചു. ഇരുന്പ് ബാറുകളും കോടാലികളുമായാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ഇത്തരത്തിലുള്ള നടപടികള്‍ തടയുന്നതിന്റെ ഭാഗമായാണ് അടിയന്തരാവസ്ഥയെക്കുറിച്ച് ആലോചിക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ് ബെഞ്ചമിന്‍ ഗ്രിവോക്സ് പറഞ്ഞു. ഇന്ധനനികുതി വര്‍ധിപ്പിച്ചുള്ള ഫ്രഞ്ച് സര്‍ക്കാറിന്റെ തീരുമാനം പുറത്തുവന്നതിന് പിന്നാലെയാണ് രാജ്യത്ത് പ്രക്ഷോഭം ശക്തമായത്.
Post Your Comments