തിരുവനന്തപുരം: സർക്കാർ വിളിച്ചു ചേർത്ത സാമൂഹിക സാമുദായിക സംഘടനാ നേതാക്കളുടെ യോഗത്തിൽനിന്ന് എൻഎസ്എസ് വിട്ടുനിന്നതിനെപ്പറ്റി പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഞങ്ങൾക്ക് ആരോടും വിപ്രതിപത്തിയില്ല. നവോത്ഥാന സംരക്ഷണത്തിനായി ചേർന്ന ഈ യോഗത്തിലേക്ക് എൻഎസ്എസ് വരേണ്ടതായിരുന്നു. ഈ വിഷയം ചർച്ച ചെയ്യുമ്പോൾ അവരെ ഒഴിവാക്കാൻ സർക്കാരിനാവില്ല. വരാത്ത സാഹചര്യത്തിൽ ബാക്കി കാര്യങ്ങൾ പിന്നീടു തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആദിവാസി ഗോത്രമഹാസഭ നേതാവ് സി. കെ. ജാനുവിനെ ക്ഷണിച്ചെങ്കിലും വന്നില്ല. യോഗക്ഷേമസഭ, അഖില കേരള ധീവര സഭ, ശൈവ വെള്ളാള സമാജം, കണക്കൻ മഹാസഭ തുടങ്ങിയ സംഘടനകളും എത്തിയില്ല. വിട്ടുനിന്നവരെപ്പറ്റി ഉത്കണ്ഠയില്ലെന്നും അവർ താമസിയാതെ ഈ മുന്നേറ്റത്തിന്റെ ഭാഗമാകുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
Post Your Comments