Latest NewsInternational

500 കിലോഭാരം ,15 അടി നീളം ആ ഭീമന്‍ നരഭോജി മുതലയെ പിടികൂടാനുളള ജീവന്‍ പണയംവെച്ചുളള ശ്രമത്തിനൊടുവില്‍ !

മനില :  ഫിലിപ്പിന്‍സിലെ ബലാബാക്ക് ദ്വീപിലെ തടാകത്തിലാണ് മനുഷ്യനെ ഭക്ഷണമാക്കുന്ന ചീങ്കണ്ണികളുടെ വിഹാരകേന്ദ്രം. മത്സ്യത്തൊഴിലാളികളടക്കം ദ്വീപ് നിവാസികളുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ് ഈ മുതലകള്‍.നാളുകള്‍ ചെല്ലുന്തോറും  ഒരോരുത്തരെയായി  ദ്വീപില്‍ നിന്ന് കാണാതാകുകയാണ്. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം തടാകത്തിലെ കരകളില്‍ നിന്ന് കെെയ്യും കാലും വേര്‍പെട്ട അവസ്ഥയിലൊക്കെയാണ് തിരിക ലഭിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മീന്‍ പിടിക്കാനായി ഇറങ്ങിയ ഒരു മത്സ്യത്തൊഴിലാളിയെ മുതല കടിച്ചുകീറി കൊന്നു.

ഇതോടെ നാട്ടുകാരുടെ പ്രതിഷേധത്തോടെ വനംവകുപ്പും പല്‍വാന്‍ കൗണ്‍സില്‍ ഫോര്‍ സസ്റ്റൈനബിള്‍ ഡെവലപ്മെന്റ് അതോറിറ്റിയും കൂടി ജീവന്‍ പണയം വെച്ചാണ് മുതലയെ പിടിച്ചത്. പിടികൂടിയ മുതലയുടെ വലിപ്പം ആരെയും ഒന്നും ഞെട്ടിക്കുന്നതാണ്. 500 കിലോയോളമായിരുന്നു ഭാരം മാത്രമല്ല 15.6 അടിയോളം നീളവുമുണ്ടായിരുന്നു.ദ്വീപ് നിവാസികള്‍ അത്ഭുതത്തോടെയും പേടിയോടെയുമാണ് ആ ചീങ്കണ്ണിയെ ഒരു നോക്കെങ്കിലും നോക്കിയത് പോലും. മണിക്കൂറുകള്‍ നീണ്ട സാഹസികമായ ശ്രമത്തിനൊടുവിലാണ് ഭീകരനായ മുതലയെ കീഴടക്കിയത്.

പിടികൂടിയ മുതലയെ ചുറ്റുപാടും കെട്ടി പ്യുയെര്‍ട്ടോ പ്നിന്‍സെസാ നഗരത്തിലെ വന്യജീവി സങ്കേതത്തില്‍ എത്തിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതായി മറ്റ് റിപ്പോര്‍ട്ടുകള്‍. മുതലകള്‍ ധാരാളമുളള തടാകത്തില്‍ പോകരുതെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ദ്വീപ് നിവാസികള്‍ കേട്ടഭാവം കാണിക്കുന്നില്ല എന്നാണ് അധികൃതര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button