Latest NewsKerala

ഊബര്‍ കാറിടിച്ച് പ്രഭാതസവാരിക്കിറങ്ങിയ ആള്‍ മരിച്ചു; പ്രതി പിടിയില്‍

കാറിടിച്ചതിനെ തുടര്‍ന്ന് വിജയകുമാര്‍ റോഡില്‍ നിന്നും തെറിച്ച് സമീപമുണ്ടായിരുന്ന മതിലിനു മുകളിലൂടെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടുവളപ്പില്‍ ചെന്ന് വീഴുകയായിരുന്നു.

തിരുവനന്തപുരം: ഊബര്‍ കാറിടിച്ച് പ്രഭാത സവാരിക്കിറങ്ങിയ ആള്‍ മരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ ഡ്രൈവര്‍ പിടിയിലായി. ജഗതി സ്വദേശിയായ വിജയകുമാര്‍ (70) ആണ് മരിച്ചത്. ഊബര്‍ ഡ്രൈവര്‍ സുരേഷ് മണിയാണ് അറസ്റ്റിലായത്. ഇയാള്‍ ബാലരാമപുരം സ്വദേശിയാണ്.

കാറിടിച്ചതിനെ തുടര്‍ന്ന് വിജയകുമാര്‍ റോഡില്‍ നിന്നും തെറിച്ച് സമീപമുണ്ടായിരുന്ന മതിലിനു മുകളിലൂടെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടുവളപ്പില്‍ ചെന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തിരുന്നു. വൈദ്യുതി മുടങ്ങയതിനാല്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയ ബോര്‍ഡ് ജീവനക്കാരാണ് വീട്ടുവളപ്പിനുള്ളില്‍ കിടക്കുന്ന വിജയകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. കാറിന്റെ ബംപര്‍ അവശിഷ്ടങ്ങള്‍ പോസ്റ്റിന്റെ സമീപത്ത് നിന്നും കണ്ടെത്തിയതാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത് എന്ന് മ്യൂസിയം പോലീസ് പറഞ്ഞു. ഇടിച്ച കാര് നീരാമങ്കരയിലെ വര്‍ക് ഷോപ്പില്‍ നിന്നും പോലീസ് കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button