കോട്ടയം: വൈക്കത്തഷ്ടമിക്കിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആര്‍എസ്‌എസ് പ്രവർത്തകർ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുലശേഖരമംഗലം മേക്കര കരിയില്‍ ശശിയുടെ മകന്‍ ശ്യാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആര്‍എസ്‌എസ് മുഖ്യശിക്ഷക് അടക്കം നാലംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തില്‍ ശ്യാമിന്റെ അയല്‍വാസിയായ പുരുഷന്റെ മകന്‍ നന്ദുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നന്ദു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. വൈക്കത്തഷ്ടമി നടക്കുന്നതിനിടെ വൈക്കം വലിയകവലയിലെ തട്ടുകടയില്‍ വെച്ച് ആര്‍എസ്‌എസ് സംഘവും ശ്യാമും സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് വൈക്കത്തഷ്ടമി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ വെച്ചായിരുന്നു ആക്രമണം.
ഇതിനിടെ കുരുമുളക് സ്‌പ്രേ ചെയ്തെന്നും കരിമ്പുവെച്ച് പരസ്പരം അടിയുണ്ടാക്കിയതായും കണ്ടുനിന്നുവർ പറഞ്ഞു. ശ്യാമിന്റെ തലയ്ക്ക് പിന്നിലാണ് കരിമ്പുകൊണ്ട് അടിയേറ്റത്. ഉടൻ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിൽ കൊണ്ടുപോകാൻ താലൂക്ക് ആശുപത്രിയിൽനിന്ന് നിർദേശിച്ചു. തുടർന്ന് മെഡിക്കൽ കോളേജിൽ കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു.
Post Your Comments