KeralaLatest News

പ്രളയക്കെടുതി; മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെയോഗത്തില്‍ പങ്കെടുത്തത് വെറും പന്ത്രണ്ടുപേര്‍

തിരുവനന്തപുരം:സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയെ അതിജീവിക്കാൻ കേന്ദ്രത്തില്‍ നിന്ന് സഹായംനേടിയെടുക്കാന്‍ പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെയോഗത്തില്‍ പങ്കെടുത്തത് വെറും പന്ത്രണ്ടുപേര്‍. ലോക്സഭയില്‍ ഇരുപതും രാജ്യസഭയില്‍ പന്ത്രണ്ടും ഉള്‍പ്പെടെ 32 എം.പിമാരാണ് സംസ്ഥാനത്തിനുള്ളത്.അതില്‍ നിലവില്‍ 30പേര്‍ ഉള്ളപ്പോഴാണ് ഇത്രയും ശുഷ്‌കമായ പങ്കാളിത്തം.

മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസംഭാംഗമായ വി.മുരളീധരന്‍ എത്തി പിന്തുണ അറിയിച്ചപ്പോള്‍ തലസ്ഥാനത്തെ രണ്ട് എം.പിമാരും എത്തിയില്ല. പ്രളയമേഖലകളിലെ എം.പിമാരില്‍ പലരും എത്തിയില്ല.കോണ്‍ഗ്രസില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് മാത്രമാണ് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button