തിരുവനന്തപുരം: ഡബിള്‍ ഡ്യൂട്ടി സംവിധാനം ഉപേക്ഷിച്ചതിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് വര്‍ഷം 89 കോടിയുടെ നേട്ടം കൈവരിക്കാനായി. ഇതുവരെ നടപ്പാക്കിയ മാറ്റങ്ങളുടെയും മറ്റ് പരിഷ്‌കാരങ്ങളുടെയും റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതിലാണ് ഈ പരാമര്‍ശം. ജോലിക്ക് സ്ഥിരമായി എത്താതിരുന്ന 1602 പേരെ പിരിച്ചു വിട്ടതിലൂടെ പെന്‍ഷന്‍, ഗ്രാറ്റിവിറ്റി ഇനത്തില്‍ 96.12 കോടി രൂപയും 252 പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാത്തതിനാല്‍ 2.29 കോടിയും ലാഭിക്കാനായി. പെന്‍ഷന്‍പറ്റിയ 1091 ജീവനക്കാര്‍ക്ക് പകരം നിയമനം നടത്തിയില്ല. ഇതുവഴി മാസശമ്പളയിനത്തില്‍ 3.5 കോടി രൂപയുടെ കുറവുണ്ട്.
ലാഭമുണ്ടെങ്കിലും നിലവിലെ സ്ഥിതിയില്‍ സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാന്‍ സൗജന്യ പാസുകളും കണ്‍സെഷനും നിര്‍ത്തലാക്കുകയോ തുല്യമായ തുക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുകയോ ചെയ്യണം. കൂടാതെ താത്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ അനുവദിക്കുകയും വേണം. കൂടുതല്‍ വാടക ബസുകള്‍ എടുത്ത് അറ്റകുറ്റപണികള്‍ക്ക്് പുറം കരാര്‍ നല്‍കുകയും ചെയ്യണമെന്ന് സര്‍ക്കരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ടോമിന്‍ തച്ചങ്കരി പറയുന്നു.
Post Your Comments