NattuvarthaLatest News

ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പീഡന പരാതി അന്വേഷിച്ച എ.കെ.ബാലനാണ് ഒന്നാം പ്രതിയെന്ന് കെ മുരളീധരന്‍

ചെര്‍പ്പുളശ്ശേരി: പി.കെ.ശശി എംഎല്‍എക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പീഡന പരാതി അന്വേഷിച്ച നിയമമന്ത്രി എ.കെ.ബാലനാണ് ഒന്നാംപ്രതിയെന്നും പി.കെ. ശശി രണ്ടാം പ്രതി മാത്രമേ ആവുന്നൂള്ളൂവെന്നും കെപിസിസി പ്രചരണ സമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍ എംഎല്‍എ. കുറ്റക്കാരനാണെന്ന് കണ്ടെത്തി അച്ചടക്ക നടപടി സ്വീകരിക്കുകയും സ്വന്തം പാര്‍ട്ടിക്കാര്‍ പോലും തൊട്ടുകൂടാത്തവനായി മാറ്റി നിര്‍ത്തിയിട്ടും ഉള്ള പി.കെ.ശശിയെ ന്യായീകരിക്കാനും രക്ഷിക്കാനുമാണ് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നത്. ശശി മാത്രമല്ല സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടുള്ളത്. കുറ്റം മൂടിവയ്ക്കാന്‍ ശ്രമിച്ച അന്വേഷണ കമ്മrഷന്‍ അംഗങ്ങള്‍ മുതല്‍ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി വരെ ഇതില്‍ പ്രതികളാണ്. പി.കെ.ശശി എംഎല്‍എയുടെ പൊതുപരിപാടികള്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും. എംഎല്‍എ സ്ഥാനം രാജിവയ്ക്കും വരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വിഷയത്തില്‍ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. പി.കെ.ശശി എംഎല്‍എ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെര്‍പ്പുളശ്ശേരിയില്‍ സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Post Your Comments


Back to top button