ബെയ്ജിങ് : ചെയർമാന്റെ ചൂതാട്ടത്തിൽ കോടികൾ നഷ്ടമായ പ്രമുഖ മൊബൈൽ കമ്പനി കടക്കെണിയിൽ. ചൈനീസ് സ്മാർട് ഫോൺ കമ്പനി ‘ജിയോണി’യാണ് കടക്കെണി നേരിടുന്നത്. ആയിരം കോടി രൂപ നഷ്ടപ്പെട്ടതായി കമ്പനി സമ്മതിച്ചു. കമ്പനിയുടെ ചെയര്‍മാന്‍ ലിയു ലിറോങ്ങിന്റെ ചൂതാട്ടമാണ് കമ്പനി കടക്കെണിയിലാകാൻ കാരണമെന്ന് ചൈന മോർണിങ്ങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
4900 കോടി രൂപ ഇയാൾ നശിപ്പിച്ചതെന്നും കമ്പനിയുടെ മൊത്തം നഷ്ടം 10,000 കോടി രൂപയ്ക്കടുത്താണെന്നും റിപ്പോർട്ടുണ്ട്. കമ്പനിയുടെ ഇടപാടുകാരായ 20 പേർ പണം കിട്ടാത്തതുമൂലം കേസിനു പോയിട്ടുണ്ട്. ചൂതുകളിക്കു കമ്പനിയുടെ പണമെടുത്തുവെന്ന റിപ്പോർട്ടുകൾ ലിയു നിരസിച്ചു. എന്നാൽ കമ്പനിയിൽ നിന്ന് പണം കടം വാങ്ങിയെന്നും ലിയു വ്യക്തമാക്കി.
ഇന്ത്യയിൽ വൻ വിൽപനയുള്ള സ്മാർട്ട് ഫോണാണ് ജിയോണി. അഞ്ച് സ്മാർട്ഫോണ്‍ ബ്രാന്‍ഡുകളില്‍ ജനപ്രീതിയുള്ള കമ്പനിയാണിത്. 2013ലാണ് ജിയോണി ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ജിയോണിയുടെ ഇന്ത്യയിലെ മുൻ സിഇഒ അരവിന്ദ് ആർ വോഹറയ്ക്കും മൊബൈൽഫോൺ കമ്പനിയായ കാർബണിനും ജിയോണിയുടെ ഇന്ത്യയിലെ യൂണിറ്റ് വിൽക്കാൻ കമ്പനി ഈ വർഷം ആദ്യം തീരുമാനിച്ചിരുന്നു.
Post Your Comments