തിരുവനന്തപുരം : എക്സൈസ് തീരുവയില്‍ ഏര്‍പ്പെടുത്തിയിരുന്ന അധിക നിരക്ക് എടുത്തു മാറ്റിയതിനാല്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില ഇന്നു മുതല്‍ കുറയും. പ്രളയസമയത്താണ് എക്സൈസ് തീരുവ കൂട്ടിയത്. പ്രളയ ദുരിത ഫണ്ട് ശേഖരിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. അതേസമയം കുറച്ച നിരക്ക് ഇന്നു മുതല്‍ നിലവില്‍ വരും.
പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് മദ്യത്തിന്റെ എക്സൈസ് തീരുവ അര ശതമാനം മുതല്‍ 3.5 ശതമാനം വരെകൂട്ടാന് തീരുമാനമെടുത്തത്. നവംബര്‍ 30 വരെയായിരുന്നു ഈ തീരുമാനത്തിന്റെ കാലാവധി. എന്നാല്‍ അതുകഴിഞ്ഞു വരുന്ന ശനിയാഴ്ച ഒന്നാം തീയതി ആയതിനാല്‍ വിലക്കുറവ് പ്രാബല്യത്തിലാകുന്നത് ഞായറാഴ്ച മുതല്‍ ആകുകയായിരുന്നു.
അതേസമയം എക്സൈസ് തീരുവ വര്‍ധിപ്പിച്ചതിലൂടെ 230 കോടിയുടെ അധിക വരുമാനം സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നെന്നും ഏകദേശം അത്രതന്നെ തുക ഖജനാവിലേക്കെത്തിയെന്നുമാണ് കണക്കുകൂട്ടല്‍.
Post Your Comments