ബെംഗളുരു: ഒാട്ടം വിളിച്ച നാല്‍വര്‍ സംഘം ഒല ഡ്രെെവറെ ടാക്സിയില്‍ വെച്ച് മര്‍ദ്ദിക്കുകയും ഫോണ്‍ പിടിച്ച് വാങ്ങി ഭര്‍ത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യയോട് പൂര്‍ണ്ണനഗ്നയായി ലെെവ് വീഡിയോയില്‍ വരാന്‍ ആവശ്യപ്പെട്ടു. ശേഷം നഗ്ന ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് മറ്റ് ഫോണിലേക്ക് പകര്‍ത്തിയ ശേഷം അക്രമിസംഘം മുങ്ങി. ഇരയായ സോമശേഖറിന്റെ പക്കല്‍ നിന്ന് പണം ആവശ്യപ്പെട്ടതാ യും പരാതിയിലുണ്ട് .
ബെംഗളുരുവിലെ അഡുഗോഡിയില്‍ നിന്ന് ദൊമ്മസാന്ദ്രയിലേക്ക് ഒാട്ടം വിളിച്ച സംഘമാണ് ഡ്രെെവര്‍ക്കെതിരെ അക്രമം കാട്ടിയത്. സംഘം ഇറങ്ങേണ്ട സ്ഥലമെത്തിയിട്ടും ഇറങ്ങാന്‍ കൂട്ടാക്കാതെ കാറില്‍ തന്നെ ഇരുന്ന ഇവരോട് കാരണം തിരക്കിയപ്പോള്‍ വീണ്ടും തിരിച്ചു പോകണം കുറച്ച് സാധനങ്ങള്‍ക്കൂടി എടുക്കാനുണ്ട് എന്ന് സംഘം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മടങ്ങവെ കിലോമീറ്ററുകള്‍ വ്യത്യാസത്തില്‍ വെച്ച് സംഘം സോമശേഖരിനെ മര്‍ദ്ദിക്കുകയും ശേഷം ലോഡ്ജില്‍ കൊണ്ട് പോയി പൂട്ടിയിടുകയും ചെയ്തു.
തുടര്‍ന്ന് ലോഡ്ജില്‍ വെച്ച് മൊബെെല്‍ പിടിച്ച് വാങ്ങുകയും ശേഷം ഭാര്യയെ വിളിച്ച് ഭര്‍ത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പൂര്‍ണ്ണ നഗ്നയായി ലെെവ് വരണമെന്ന് ആവശ്യപ്പെട്ടു . തുടര്‍ന്ന് ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ കെെക്കാലാക്കി സംഘം മുങ്ങിയതായും പരാതിയിലുണ്ട്. ലോഡ്ജിലെ ടോയ്ലറ്റ് ജനാല തകര്‍ത്താണ് സോമശേഖര്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
Post Your Comments