നെയ്യാറ്റിൻകര: അതിയന്നൂർ ഗ്രാമ പഞ്ചായത്ത് നെല്ലിമൂട് വാർഡ് ഉപതിരഞ്ഞെടുപ്പ് സിപിഎം സ്ഥാനാർഥി എൽ.ചന്ദ്രിക വിജയിച്ചതിന്റെ ആഘോഷങ്ങൾ സംഘർഷാവസ്ഥയിലേക്ക് നീങ്ങി. സിപിഎം നേതാക്കളും പോലീസും ഇടപെട്ട് പ്രശ്‌നങ്ങൾ അവസാനിപ്പിച്ചെങ്കിലും വിജയാഹ്ലാദം അതിര് വിട്ട് എതിർ സ്ഥാനാർഥിയുടെ പ്രചാരണ വിഭാഗം ജന.കൺവീനറുടെ വീടാക്രമണം വരെ എത്തി. ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കലായിരുന്നു തുടക്കം. പന്നീട് അത് വീടിലേക്കുള്ള കല്ലെറിയലായി.
മതിലിൽ മാലപ്പടക്കം തൂക്കിയിട്ട് തീകൊളുത്തി. അതിനിടയിൽ ഏറ് പടക്കവും പൊട്ടിച്ചു. ചെറിയ കുട്ടികളും, സ്ത്രീകളും ഷിജുവിന്റെ വീട്ടിലുണ്ടായിരുന്നു. ഒച്ചയും ബഹളവും കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ സ്ഫോടക വസ്തുക്കളുമായി ബൈക്കുകളിലെത്തിയ നാലംഗ സംഘം ഓടി രക്ഷപെട്ടു. ഉപേക്ഷിച്ച് കടന്ന ബൈക്കുകളും സ്ഫോടക വസ്തുക്കളും പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അവർ ഉടൻ പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments