Latest NewsKerala

ബിജെപി പ്രവർത്തകന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ ; വീണാ ജോർജ്ജ് എം എൽ എയ്‌ക്കെതിരെ ആരോപണം

പത്തനംതിട്ട : ബിജെപി പ്രവർത്തകനായ മകന്റെ അറസ്റ്റിന് പിന്നിൽ വീണാ ജോർജ്ജ് എം എൽ എയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് മാതാപിതാക്കൾ. പത്തനംതിട്ട ഇലന്തൂർ സ്വദേശി സൂരജിന്റെ മാതാപിതാക്കളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ശബരിമലയിലെ ചിത്തിര ആട്ട വിശേഷ പൂജയ്ക്ക് സന്നിധാനത്ത് സ്ത്രീ തടയപ്പെട്ട സംഭവത്തിൽ സൂരജ് ദിവസങ്ങളായി ജയിലിലാണ്.സൂരജിനെ അറസ്റ്റ് ചെയ്തതും,ജയിലിൽ പീഡിപ്പിക്കുന്നതും രാഷ്ട്രീയ വൈരാഗ്യം മനസ്സിൽ വച്ചാണെന്നും സൂരജിന്റെ മാതാപിതാക്കൾ പറഞ്ഞു.

മുമ്പൊരിക്കൽ പത്തനംതിട്ട ബസ്റ്റാൻഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനു സൂരജിനെതിരെ എം എൽ എ പരാതി നൽകുകയും,പോലീസ് സൂരജിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.ഇതിന്റെ പേരിൽ പക വീട്ടുകയാണ് വീണാ ജോർജ്ജെന്നും സൂരജിന്റെ മാതാപിതാക്കൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button