KeralaLatest News

ശബരിമലയിലെ അവസ്ഥ: സന്ദര്‍ശനത്തിനെത്തിയ ബി.ജെ.പി കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുകയാണെന്ന് ബിജെപി. ശബരിമല വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ പി.സദാശിവം ഉറപ്പുനല്‍കിയതായി ബി.ജെ.പി നേതാക്കൾ. സംസ്ഥാനം സന്ദര്‍ശിക്കുന്ന ബി.ജെ.പി കേന്ദ്രസംഘമാണ് ഗവര്‍ണറെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയശേഷം ഇക്കാര്യം വെളിപ്പെടുത്തിയത്. ബി.ജെ.പി ദേശീയ സെക്രട്ടറി സരോജ് പാണ്ഡെ അടക്കമുള്ള നാല് എം.പിമാരാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെത്തിയത്. സംഘം ഇന്ന് പന്തളം രാജകുടുംബവുമായും ശബരിമല തന്ത്രികുടുംബവുമായും ചര്‍ച്ച നടത്തും.

സംസ്ഥാനസര്‍ക്കാര്‍ ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുകയാണ്. ശബരിമലയില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കരുത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനടക്കമുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ കള്ളക്കേസെടുക്കുകയാണ് . തീര്‍ഥാടകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ നടപടിവേണം. എല്ലാ വിഷയങ്ങളിലും സര്‍ക്കാരിനോട് റിപ്പോര്‍ട് തേടുമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായി ബി.ജെ.പി ദേശീയ സെക്രട്ടറി സരോജ് പാണ്ഡെ അറിയിച്ചു.

സംസ്ഥാന കോര്‍കമ്മറ്റി നേതാക്കളുമായും ശബരിമല കര്‍മസമിതിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ബി.ജെ.പി കേന്ദ്രസംഘം കൊച്ചി നേവല്‍ ബേസില്‍ ഗവര്‍ണറെ കണ്ട് നിവേദനം നല്‍കിയത്. ഇതിനുശേഷം ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തവരില്‍നിന്നും സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. നാളെ കെ.സുരേന്ദ്രനെ ജയിലില്‍ സന്ദര്‍ശിച്ചശേഷം സംഘം വീണ്ടും മാധ്യമങ്ങളെ കാണും.

shortlink

Related Articles

Post Your Comments

Related Articles


Back to top button