
ഉപഭോക്താക്കള്‍ക്ക് ആമസോണിന്റെ ആകര്‍ഷകമായ ഓഫര്‍. പ്രൈം അംഗങ്ങള്‍ക്ക് ഓഫ്ലൈനിലും പാട്ട് കേള്‍ക്കുന്നതിന് സൗകര്യമുള്ള മ്യൂസിക് ആപ്പുമായാണ ആമസോണ്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.. ആന്‍ഡ്രോയിഡ് ടി വി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആപ്പാണ് ആമസോണ്‍ പുറത്തിറക്കിയത്. പ്രൈം അംഗങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
ഐഫോണിനുള്ള ആപ്പ് പോലെ തന്നെയാണ് ആന്‍ഡ്രോയിഡ് ആപ്പും പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുത്ത 5 കോടിയോളം പാട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് ആസ്വദിയ്ക്കാം. പാട്ടുകള്‍ ഉയര്‍ന്ന ഗുണനിലവാരത്തില്‍ പരസ്യത്തിന്റെ ശല്യമില്ലാതെ പരിധിയില്ലാതെ ആസ്വദിക്കാമെന്ന വാഗ്ദനമാണ് ആമസോണ്‍ നല്‍കുന്നത്.
ആന്‍ഡ്രോയിഡ് പ്രൈം മ്യൂസിക് കേള്‍ക്കുന്നതിനായി നല്ല ഇന്റര്‍നെറ്റ് കണക്ഷന്‍ വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്ത് വച്ചാല്‍ ഓഫ്ലൈനില്‍ പാട്ട് കേള്‍ക്കാം.
Post Your Comments