മലപ്പുറം: ഒമ്പത് വയസുകാരനെ സഹോദരൻ കുത്തിക്കൊന്നു. ലഹരിക്ക് അടിമയായ സഹോദരൻ നബീൽ ഇബ്രാഹിമി(21 )നെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മലപ്പുറം പാലക്കാട് ജില്ലാ അതിർത്തി പ്രദേശമായ നടുവട്ടത്താണ് സംഭവം. കൊപ്പം നടുവട്ടം കൂർക്ക പറമ്പ് വീട്ടിൽ ഇബ്രാഹിമിന്റെ രണ്ടാമത്തെ മകൻ മുഹമ്മദ് ഇബ്രാഹീമാണ് കുത്തേറ്റ് മരിച്ചത്.
മാതാപിതാക്കളുമായി ഇന്നലെ രാത്രിയിൽ ഉണ്ടായ വഴക്കിനിടെയാണ് പ്രതി സഹോദരനെ കുത്തിയത്. നാലാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഇബ്രാഹിമിന് ഉറക്കത്തിലാണ് കുത്തേറ്റത്. ഇളയ സഹോദരൻ ഏഴു വയസുകനായ അഹമ്മദിനെയും പ്രതി കുത്തിയിരുന്നു.
നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ മുഹമ്മദ് ഇബ്രാഹിമിനേയും അനുജൻ അഹമ്മദിനേയും ഉടൻ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദ് ഇബ്രാഹിമിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതി നബീലിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു . കോയമ്പത്തൂരില്‍ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിയായ പ്രതി നബീല്‍ ഏറെ നാളായി ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറയുന്നു.
Post Your Comments