KeralaLatest News

വിമാനത്താവളത്തില്‍ നിന്ന് 85 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 84.78 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സി പിടികൂടി. കോഴിക്കോട് സ്വദേശികളായ രണ്ടു പേരുടെ ചെക്കിന്‍ ബാഗുകളില്‍ നിന്നാണ് കറന്‍സി പിടികൂടിയത്. ബാങ്കോക്കിലേക്കു പോകാനാണ് ഇവര്‍ വിമാനത്താവളത്തില്‍ എത്തിയത്. യാത്രക്കാര്‍ ഗിഫ്റ്റ് ബോക്‌സിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുഎസ് ഡോളറാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഇന്നലെയാണ് ഇവരില്‍ നിന്ന് പണം പിടികൂടിയത്.

ഒരാളുടെ ബാഗില്‍ 56.28 ലക്ഷം രൂപ മൂല്യമുള്ളതും രണ്ടാമത്തെ ആളുടെ ബാഗില്‍ 28.5 ലക്ഷം രൂപ മൂല്യമുള്ളതുമായ യുഎസ് ഡോളറാണ് ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നു കേസിലായി 25.46 ലക്ഷം രൂപ വിലവരുന്ന 902 ഗ്രാം സ്വര്‍ണവും കസ്റ്റംസ് പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button