കൊട്ടാരക്കര: തൃശൂരില്‍ ന്ിന്ന് കൊട്ടാരക്കരയിലെത്തിയ യുവാവിനെ പണി സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ പഴയന്നൂര്‍ കല്ലംപറമ്പ് കുന്നത്ത് വീട്ടില്‍ രാധാകൃഷ്ണന്റെ മകന് ജീവനാണ്(25) മരിച്ചത്. മരപ്പണിക്കായാണ് ജീവന് കൊട്ടാരക്കരയില്‍ എത്തിയത്. ടൗണിലെ ചന്തമുക്കിലായിരുന്നു ഇയാളുടെ പണി സ്ഥലം.
പണി ചെയ്യുന്ന വീടിന്റെ മുകളിലത്തെ നിലയിലാണ് ജീവനും മറ്റുള്ളവരും താമസിച്ചിരുന്നത്. അതേസമയം കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിവരെ യുവാവ് സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. എന്നാല്‍ നിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ കൂടെ പണിചെയ്യുന്നവര്‍ ജീവനെ സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. . മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജീവന്റെ അമ്മ: ജയലളിത, സഹോദരിമാര്‍: ജിഷ്മ, ജിഷ്ണ.
Post Your Comments