ഡല്‍ഹി: ഇന്ന് അര്‍ധരാത്രി മുതല്‍ വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുറയും. 6.52 രൂപയാണ് കുറയുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി) ന്റെയാണ് അറിയിപ്പ്. 308.60 രൂപ ഉപഭോക്താവിനു സബ്‌സിഡിയായി ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. നിലവിലെ വില 507.42 രൂപയാണ്. എന്നാല്‍ വില കുറയുന്നതോടെ ഡല്‍ഹിയില്‍ സിലിണ്ടര്‍ 14 കിലോ 500.90 രൂപയ്ക്കു ലഭിക്കും.
ജൂണിനു ശേഷം ഇത് ആദ്യമായാണു പാചകവാതകത്തിനു വില കുറയുന്നത്. എന്നാല്‍ ഇടയ്ക്കു വെച്ച് 14.13 രൂപ കൂടുകയും ചെയ്തു. ഈ മാസം മാത്രം 2.94 രൂപയാണ് സബ്‌സിഡിയുള്ള സിലിണ്ടറിനു കൂട്ടിയിരുന്നത്. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 6.52 കുറച്ചപ്പോള്‍ വാണിജ്യാവശ്യത്തിനുള്ള സബ്‌സിഡി രഹിത സിലിണ്ടറിന് കുറച്ചത് 133 രൂപയാണ്. ഡല്‍ഹിയില്‍ നിലവില്‍ ഇതിനു വില 942.50 രൂപയാണ്.
Post Your Comments