പമ്പ: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്ക് ഡി.ജി.പി.യുടെ സമ്മാനം. പത്ത് വനിതാ പോലീസുകാര്‍ക്കാണ് സമ്മാനം. ശബരിമലദര്‍ശനത്തിനുപോയ ശശികലയെ മരക്കൂട്ടത്ത് പോലീസ് രാത്രി തടയുകയും പിറ്റേന്ന് പുലര്‍ച്ചെ അറസ്റ്റുചെയ്യുകയുമായിരുന്നു. ഇവര്‍ക്ക് സദ്സേവനാ രേഖയും ക്യാഷ് അവാര്‍ഡും സമ്മാനമായി നല്‍കും. സി.ഐ.മാര്‍ക്ക് 1000 രൂപവീതവും എസ്.ഐ.മാര്‍ക്ക് 500 രൂപ വീതവുമാണ് അവാര്‍ഡ് തുക.
സി.ഐ.മാരായ കെ.എ. എലിസബത്ത്, രാധാമണി, എസ്.ഐ.മാരായ വി.അനില്‍കുമാരി, സി.ടി.ഉമാദേവി, വി.പ്രേമലത, സീത, സുശീല, കെ.എസ്. അനില്‍കുമാരി, ത്രേസ്യാ സോസ, സുശീല എന്നിവരാണ് സമ്മാനം നേടിയ ഉദ്യോഗസ്ഥര്‍. ഇവരുടെ സോവനം സ്തുത്യര്‍ഹമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഉത്തരവില്‍ പറയുന്നു.
Post Your Comments