പത്തനംതിട്ട: പത്തനംതിട്ടയില്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ കര്‍ണ്ണാടക സ്വദേശികളായ അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തെ പൊലീസ് പിടികൂടി. മടക്കി നല്‍കാത്തതിന്റെ പേരില്‍ സഹോദരിയുടെ മകനെ തട്ടിക്കൊണ്ട് പോകാന്‍ ക്വട്ടേഷന്‍ നല്‍കിയത് അമ്മയുടെ സഹോദരിയാണ്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു മഞ്ഞണിക്കരയില്‍ നിന്നും പ്ലസ്ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ആക്രമികള്‍ മോചദ്രവ്യമായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു.
കുട്ടിയെ മര്‍ദ്ദിച്ച് അവശനാക്കി കാറിന്റെ ഡിക്കില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. പൊലീസ് കുട്ടിയെ മോചിപ്പിച്ച ശേഷം ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. മൂര്‍ച്ചയേറിയ വടിവാളടക്കമുള്ള ആയുധങ്ങള്‍ ക്വട്ടേഷന്‍ സംഘത്തിന്റെ കൈവശമുണ്ടായിരുന്നു. ക്വട്ടേഷന്‍ നല്‍കിയ വല്യമ്മയുടെ മകന്‍ വിദേശത്താണ്. ഇയാള്‍ പത്തനംതിട്ടയില്‍ വസ്തു വാങ്ങാന്‍ 40 ലക്ഷം അമ്മയുടെ സഹോദരിക്ക് കൈമാറി. എന്നാല്‍, ഈ തുക ഇവര്‍ തിരിച്ച് നല്‍കിയില്ല. ഇതിനെ ചൊല്ലി സഹോദരിമാര്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
മകനെ കാണാനില്ലെന്ന് കാട്ടി ഇന്നലെ പത്തനംതിട്ട പൊലീസില്‍ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പത്തനംതിട്ട പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു സംഘം ആളുകള്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയതായി സൂചന ലഭിച്ചിരുന്നു. നേരത്തെയും ഇയാള്‍ പണം ചോദിച്ചിട്ടുണ്ടെന്നും വിദ്യാര്‍ഥി പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ഥി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments