KeralaLatest NewsIndia

നിരോധനാജ്ഞ തുടര്‍ന്നാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകളുള്‍പ്പെടെയുള്ള പതിനായിരങ്ങളെ അണിനിരത്താൻ സമരക്കാർ

കേരള സര്‍ക്കാര്‍ നിലപാടിനെതിരായ അയ്യപ്പന്മാരുടെ പ്രതിഷേധം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കും.

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ സമരത്തിന് ശക്തികൂട്ടാൻ സമരക്കാരുടെ ആലോചന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങളെ അണിനിരത്തി നിലയ്‌ക്കലില്‍ നിരോധനാജ്ഞ ലംഘന സമരം നടത്താനാണു ഹിന്ദു സംഘടനകളുടെ നീക്കം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകളുള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ അണിനിരത്തി ശബരിമല കർമ്മ സമിതിയുടെ മേൽനോട്ടത്തിലാണ് സമരം നടത്താൻ തീരുമാനം.

കേരള സര്‍ക്കാര്‍ നിലപാടിനെതിരായ അയ്യപ്പന്മാരുടെ പ്രതിഷേധം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി എല്ലാ വില്ലേജുകളിലും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും ഭക്തജനകൂട്ടായ്‌മ നടത്തും. ഇപ്പോൾ സന്നിധാനത്തും തുടരുന്ന നാമജപം കൂടുതൽ ശക്തമാക്കും. കൂടാതെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തന്മാരുടെ വക പ്രത്യേകം നാമജപവും നടത്തും. പ്രതിഷേധങ്ങളില്‍ മറ്ര് സംസ്ഥാനങ്ങളില്‍ നിന്ന് ഭക്തന്മാരുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പുവരുത്തും.

ഇതിനകം കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളില്‍ യുവതീ പ്രവേശനത്തിനെതിരെ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും തുടങ്ങിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ മുഴുവന്‍ ഗുരുസ്വാമിമാരെയും പങ്കെടുപ്പിക്കുന്ന വിപുലമായ യോഗം നടത്താനും തീരുമാനമായിട്ടുണ്ട്. സംസ്ഥാനം മുഴുവന്‍ സഞ്ചരിക്കുന്ന ശബരിമല രക്ഷാ യാത്ര നടത്താനും ആലോചനയുണ്ട്.

ശബരിമലയിലെ നിരോധനാജ്ഞ തുടരുന്നത് ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നുമാണ് കര്‍മ്മ സമിതി ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button