ഷാപ്പിലെ കറിയകള്‍ എന്നും നമ്മുടെ നാവുകളില്‍ കൊതിയൂറുന്നവയായിരിക്കും. പ്രത്യേകിച്ച് നല്ല നാടന്‍ ഷാപ്പിലെ ഞണ്ടുകറി ഉണ്ടെങ്കില്‍ എന്നും കഴിക്കുന്നതിന്റെ ഇരട്ടി ചോറ് നമ്മള്‍ അകത്താക്കും. ഷാപ്പുകളിലുണ്ടാക്കുന്ന ഒരടിപൊളി ഞണ്ട് കറിയാണ് ഇന്ന് തയ്യാറാക്കുന്നത്. വളരെ സ്പെഷ്യല്‍ ആയ ഒരു വിഭവമാണിത്. ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍:
ഞണ്ടിറച്ചി – അര കിലോ
സവാള – 2
എണ്ണ – പാകത്തിന്
തേങ്ങ – 2 കപ്പ് (തേങ്ങാപ്പാലിന്)
കടുക് – 1/2 ടീസ്പൂണ്‍
കറിവേപ്പില – പാകത്തിന്
മഞ്ഞള്‍പ്പൊടി – 11/2 ടീസ്പൂണ്‍
മുളകുപൊടി – 2 ടീസ്പൂണ്‍
വെളുത്തുള്ളി – 5
പരിപ്പ് – 2 ടീസ്പൂണ്‍
തൈര് – 2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം :
വെളിച്ചെണ്ണ ചൂടാക്കുക. അതില്‍ സവാള അരിഞ്ഞതും വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത് വഴറ്റുക. അതിലേക്ക് തൈരും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ചൂടാക്കുക. തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കുക. തുടര്‍ന്ന് ഞണ്ടിറച്ചിയും പരിപ്പും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. ഇറച്ചി വെന്തു കഴിയുമ്പോള്‍ കടുക് പൊട്ടിച്ച് കറിവേപ്പിലയും ചേര്‍ത്തിളക്കി കറിയിലൊഴിക്കുക. ചെറുതീയില്‍ തിളപ്പിച്ച് വാങ്ങിവയ്ക്കുക.
Post Your Comments