NattuvarthaLatest News

ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു; പിന്നില്‍ മുസ്ലീം യൂത്ത് ലീഗ് പറത്തിയ പച്ച പാരച്ചൂട്ട്

വടകര: മുസ്ലീം യൂത്ത് ലീഗ് പച്ച നിറമുള്ള പാരച്ചൂട്ട് പറത്തിയപ്പോള്‍ പണികിട്ടിയത് റെയില്‍വേയ്ക്ക്. മുസ്ലീം യൂത്ത് ലീഗിന്റെ യുവജന യാത്രയോട് അനുബന്ധിച്ച് പറത്തിയ പാരച്യൂട്ട് റെയില്‍വേ ട്രാക്കില്‍ വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുകയായിരുന്നു. കോഴിക്കോട് വടകരയിലാണ് സംഭവം. മംഗലാപുരത്തേക്കുള്ള ട്രെയിന്‍ ഗതാഗതമാണ് തടസപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മംഗള-ലക്ഷദ്വീപ് സൂപ്പര്‍ ഫാസ്റ്റ് വടകര സ്റ്റേഷനില്‍ പിടിച്ചിട്ടു. പിന്നീട് പാരച്യൂട്ട് നീക്കം ചെയ്താണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്. നിരവധി യാത്രക്കാരാണ് സംഭവത്തെ തുടര്‍ന്ന് വലഞ്ഞത്. അതേസമയം റെയില്‍വേ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

shortlink

Post Your Comments


Back to top button