NattuvarthaLatest News

നീണ്ട ഇടവേളയ്ക്ക് ശേഷം ഓപ്പറേഷന്‍ കുബേര; ഒരാള്‍ പിടിയില്‍

ചെറുപുഴ: നീണ്ട ഇടവേളയ്ക്കു ശേഷം ഓപ്പറേഷന്‍ കുബേരയില്‍ ഒരാള്‍ പിടിയില്‍. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ചേണിച്ചേരി കുളങ്ങരത്ത് ഷിജു (36) ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു കാര്‍, ബൈക്ക്, ബ്ലാങ്ക് ചെക്കുകള്‍, ആര്‍സി ബുക്കുകള്‍, പാസ്‌പോര്‍ട്, രേഖകള്‍, എഗ്രിമെന്റ് പേപ്പറുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഒട്ടേറെ വാഹനങ്ങള്‍ വാടകയ്ക്കു ഓടുന്നുണ്ടെന്നും അന്വേഷണത്തില്‍ ബോധ്യമായതായി പൊലീസ് അറിയിച്ചു. ഡിവൈഎസ്പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡിവൈഎസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും, ചെറുപുഴ പൊലീസും ചേര്‍ന്ന് ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

shortlink

Post Your Comments


Back to top button