Latest NewsKerala

മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് എൻ.എസ്.എസ്

തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് എൻ എസ് എസ്. ഇന്ന് വൈകിട്ടാണ് നവോത്ഥാന സംഘടനകളുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ചത്. എന്നാൽ യോഗത്തിൽ എസ്.എൻ.ഡി.പി പങ്കെടുക്കണമോ എന്ന തീരുമാനം കോർ കമ്മറ്റി യോഗത്തിന് ശേഷമെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിലവിലെ സാമുദായിക സംഘടനകളില്‍ പലതും കേരള നവോത്ഥാനത്തിന് നിര്‍ണായക പങ്ക് വഹിച്ചവരാണ്. അതിനാലാണ് ഈ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button