ന്യൂഡല്‍ഹി : ആയുധശക്തിയുടെ കാര്യത്തില്‍ ഇന്ത്യ കുതിയ്ക്കുന്നു. ശത്രുക്കളെ തുരത്താന്‍ ബ്രഹ്മോസ് ഉള്‍പ്പെടെ പുതിയ സാങ്കേതിക വിദ്യയുള്ള ആയുധങ്ങള്‍ ഇന്ത്യ സ്വന്തമാക്കുന്നു.
പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ ഉള്‍പ്പെടെ 3000 കോടിയുടെ ആയുധങ്ങള്‍ വാങ്ങാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.
ബ്രഹ്മോസ് മിസൈലിന്റെ പുതിയ പതിപ്പ് അടുത്തിടെ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇന്ത്യയും റഷ്യയും ചേര്‍ന്നു വികസിപ്പിച്ച ബ്രഹ്മോസ് സൈന്യത്തിന്റെ സുപ്രധാന ഘടകമാണ്. 100 കോടി ഡോളര്‍ ചെലവിട്ടു നാവികസേനയ്ക്കായി വാങ്ങുന്ന യുദ്ധക്കപ്പലുകള്‍ക്കാണ് ബ്രഹ്മോസ് കരുത്തുപകരുക
ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ വരെ സഞ്ചരിക്കാന്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലിനു സാധിക്കും. 200 മുതല്‍ 300 കിലോ വരെയാണ് ഒരു മിസൈലിന്റെ ഭാരം. ബ്രഹ്മോസിനെ കൂടാതെ, സൈന്യത്തിന്റെ പ്രധാന യുദ്ധടാങ്കായ ‘അര്‍ജുനി’ലേക്കായി ആമേഡ് റിക്കവറി വെഹിക്കിളുകള്‍ (എആര്‍വി) വാങ്ങാനും തീരുമാനമായി.
Post Your Comments